video
play-sharp-fill

വന്ദേഭാരതിന് കല്ലേറ്: തിരൂരിൽ സ്റ്റോപ്പ്‌ അനുവദിക്കാത്തതിനെ തുടർന്നെന്ന് സുചന!

വന്ദേഭാരതിന് കല്ലേറ്: തിരൂരിൽ സ്റ്റോപ്പ്‌ അനുവദിക്കാത്തതിനെ തുടർന്നെന്ന് സുചന!

Spread the love

സ്വന്തം ലേഖകൻ

കേരളത്തില്‍ പുതുതായി ഓടിത്തുടങ്ങിയ വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്കു പോയ ട്രെയിനിനുനേരെ തിരൂര്‍ സ്റ്റേഷനും തിരുനാവായ സ്റ്റേഷനും ഇടയില്‍ വച്ചാണ് കല്ലേറുണ്ടായത്.

ചില്ലിനു കാര്യമായി കേടുപാടുണ്ടായി എന്നാണ് ആദ്യം റിപ്പോര്‍ട്ട് വന്നത്. ഷൊര്‍ണൂര്‍ സ്റ്റേഷനിലെത്തി നടത്തിയ പരിശോധനയില്‍ കാര്യമായ കേടുപാടുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. യാത്രക്കാര്‍ക്കും പരുക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിന് വലിയ കേടുപാടുകളില്ലാത്തതിനാല്‍ യാത്ര തുടര്‍ന്നു. കോഴിക്കോട്ടുനിന്നും തിരൂരില്‍നിന്നും ആര്‍പിഎഫ് ഉദ്യോഗസ്ഥരെത്തി സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. പൊലീസും സ്‌പെഷല്‍ ബ്രാഞ്ചും പരിശോധന നടത്തി. കല്ലെറിഞ്ഞവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വ്യാപക പരിശോധന നടത്തി കല്ലെറിഞ്ഞവരെ കണ്ടെത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു. വന്ദേഭാരതിനു മലപ്പുറം ജില്ലയില്‍ (തിരൂര്‍ സ്റ്റേഷന്‍) സ്റ്റോപ് അനുവദിക്കാത്തതില്‍ വ്യാപക പ്രതിഷേധമുണ്ടായിരുന്നു.