
വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ചില്ലിന് വിള്ളല്‍; അജ്ഞാതരുടെ ആക്രമണം കേരളത്തില്‍ യാത്ര തുടങ്ങി ദിവസങ്ങള്‍ക്കകം
സ്വന്തം ലേഖിക
തിരൂര്‍: മലപ്പുറത്ത് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്.
ആക്രമണത്തില്‍ ട്രെയിനിന്റെ ചില്ലിന് വിള്ളലുണ്ടായി. ഷൊര്‍ണൂരില്‍ ട്രെയിനിന്റെ പ്രാഥമിക പരിശോധന നടത്തിയതായും കാര്യമായ ഒന്നും പറ്റിയിട്ടില്ലെന്നും ചെറിയ പാട് മാത്രമാണുള്ളതെന്നും റെയില്‍വേ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരൂര്‍ സ്റ്റേഷന്‍ വിട്ട ട്രെയിന്‍ തിരുന്നാവായ റെയില്‍വേ സ്റ്റേഷന്‍ എത്തുന്നതിന് തൊട്ടുമുൻപാണ് അപ്രതീക്ഷിത ആക്രമണം. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി തിരൂര്‍ പോലീസും കേസ് രജിസ്റ്റര്‍ ചെയ്തതായി ആര്‍പിഎഎഫും അറിയിച്ചു.
അതേസമയം വന്ദേഭാരതിന് സുരക്ഷ കൂട്ടുമെന്നും റെയില്‍വേ അറിയിച്ചു.
ബീഹാറിലും ബംഗാളിലുമടക്കം വന്ദേഭാരത് തുടങ്ങിയതു മുതല്‍ കല്ലേറുണ്ടായ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
അതിവേഗം പോകുന്ന ട്രെയിന്‍ ചില്ലുകളിലേക്ക് കല്ല് വലിച്ചെറിയുന്ന സംഭവങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുകയാണ്. പലപ്പോഴും ആക്രമണത്തില്‍ ട്രെയിനിന്റെ ചില്ലുകള്‍ തകര്‍ന്ന സംഭവങ്ങളുണ്ടായി.
എന്നാല്‍ കേരളത്തില്‍ വന്ദേഭാരത് യാത്ര തുടങ്ങി ദിവസങ്ങള്‍ക്കകമാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.