
കുടുംബത്തോടൊപ്പം വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തി..! കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ഊഞ്ഞാലിൽ നിന്ന് വീണു..! 5 വയസ്സുകാരന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
കോഴിക്കോട് : വിവാഹ ചടങ്ങിൽ കുടുംബത്തോടൊപ്പം പങ്കെടുക്കാനെത്തിയ അഞ്ചു വയസ്സുകാരൻ ഊഞ്ഞാലിൽനിന്ന് വീണ് മരിച്ചു. മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫ-സൈനബ ദമ്പതികളുടെ മകൻ നഹൽ മുഹമ്മദ് ആണ് മരിച്ചത്.
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിക്കടുത്ത അമ്പലക്കണ്ടിയിലെ സ്നേഹതീരം ഓഡിറ്റോറിയത്തിൽ വച്ചാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. മറ്റു കുട്ടികൾക്കൊപ്പം ഇരുമ്പ് ഊഞ്ഞാലിൽ ആടുന്നതിനിടയിൽ കാൽ തെന്നിവീണ് ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു
Third Eye News Live
0
Tags :