Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട്: മുൻ എംഎൽഎയും സി.പി.എം മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.ചന്ദ്രൻ അന്തരിച്ചു. 77 വയസായിരുന്നു. 1987 മുതൽ 1998 വരെ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ആയിരുന്നു.

അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 2006 മുതൽ 2016 വരെ ആലത്തൂരിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം കൃഷ്ണന്റേയും കെ പി അമ്മുക്കുട്ടിയുടെയും മകനായി 1946 ജൂലൈ 15നു ആനക്കരയില്‍ ജനിച്ചു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കെഎസ്എഫിലൂടെ അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. കെ. കോമളവല്ലിയാണ് ഭാര്യ.