
ജവാൻ ഇനി അര ലിറ്ററും..! മേയ് രണ്ടാം വാരം മുതല്‍ ഉൽപാദനം ഇരട്ടിയാക്കും ..! പ്ലാന്‍റിന്‍റെ ശേഷി വര്‍ധിപ്പിച്ചു..! പുതിയ ബ്രാൻഡും ഉടൻ..!
സ്വന്തം ലേഖകൻ
തിരുവനന്തപുരം : മേയ് രണ്ടാം വാരം മുതല്‍ ജവാന്‍ മദ്യത്തിന്‍റെ ഉൽപാദനം ഇരട്ടിയാകും. ഒരു ലീറ്ററിനു പുറമേ അരലീറ്ററിലും മദ്യം ലഭ്യമാക്കും. ജവാൻ ‘ട്രിപ്പിള്‍ എക്സ് റം’ എന്ന പുതിയ ബ്രാന്‍ഡും എത്തും. ഇതിനു നിലവിലുള്ള മദ്യത്തിന്‍റെ വിലയേക്കാള്‍ കൂടുതലായിരിക്കും.
തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയില്‍ ഉല്‍പാദനം കൂട്ടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. നിലവിലുള്ള പ്ലാന്‍റിന്‍റെ ശേഷി വര്‍ധിപ്പിച്ചാണ് ഉല്‍പാദനം കൂട്ടുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിനംപ്രതി 8,000 കെയ്സ് ആണ് ഇപ്പോള്‍ ഉല്‍പാദനം. ഇതു 15,000 കെയ്സായാണ് വര്‍ധിക്കുന്നത്. ലീഗല്‍ മെട്രോളജിയുടെ നടപടിക്രമങ്ങള്‍ മാത്രമാണ് പൂര്‍ത്തീകരിക്കാനുള്ളത്.
Third Eye News Live
0
Tags :