പൂജ കഴിഞ്ഞ് പൂജാരി താക്കോൽ ക്ഷേത്രത്തിൽ വച്ചു..! വൻ കവർച്ച..! സ്വർണ കിരീടം, മാല, വേൽ ഉൾപ്പെടെ നഷ്ടപ്പെട്ടു..! അന്വേഷണം

പൂജ കഴിഞ്ഞ് പൂജാരി താക്കോൽ ക്ഷേത്രത്തിൽ വച്ചു..! വൻ കവർച്ച..! സ്വർണ കിരീടം, മാല, വേൽ ഉൾപ്പെടെ നഷ്ടപ്പെട്ടു..! അന്വേഷണം

സ്വന്തം ലേഖകൻ

കോഴിക്കോട്: വടകര കോട്ടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വൻ കവർച്ച. സ്വർണ കിരീടം, മാല, വേൽ, 10,000 രൂപ ഉൾപ്പെടെ നഷ്ടപ്പെട്ടു. ഒരു ഭണ്ഡാരം പൊളിച്ചു ഇതിലെ പണവും മോഷ്ടിച്ച നിലയിലാണ്. മറ്റൊരു ഭണ്ഡാരം പൊളിക്കാൻ ശ്രമിച്ച നിലയിലുമാണ്. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

പൂജ കഴിഞ്ഞ് പൂജാരി താക്കോൽ ക്ഷേത്രത്തിൽ തന്നെ വച്ചിരുന്നു. ഇതുപയോഗിച്ചാണ് കവർച്ച. ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തികൾ നടക്കുന്നുണ്ട്. അതിനിടെയാണ് മോഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്ര കമ്മിറ്റി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

Tags :