’13 വയസ് പൂർത്തിയായില്ല’..! രാജ്യത്തെ പ്രമുഖ വാർത്താ ഏജൻസിയായ എഎൻഐയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു..!

’13 വയസ് പൂർത്തിയായില്ല’..! രാജ്യത്തെ പ്രമുഖ വാർത്താ ഏജൻസിയായ എഎൻഐയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു..!

സ്വന്തം ലേഖകൻ

ന്യൂഡൽഹി :രാജ്യത്തെ പ്രമുഖ വാർത്താ ഏജൻസിയായ എഎൻഐയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു.

ട്വിറ്റർ പ്രവർത്തിപ്പിക്കാനുള്ള കുറഞ്ഞ പ്രായ പരിധിയെന്ന മാനദണ്ഡം പാലിക്കാത്തതിന് പിന്നാലെയാണ് നടപടി. ‘ഈ അക്കൗണ്ട് നിലവിലില്ല’ എന്ന സന്ദേശമാണ് എഎൻഐയുടെ ട്വിറ്റർ അക്കൗണ്ട് തുറക്കുമ്പോൾ കാണുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘7.6 മില്യൺ ഫോളോവേഴ്സുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ന്യൂസ് ഏജൻസിയുടെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തിരിക്കുന്നു’ എന്ന കുറിപ്പോടെ എഎൻഐ എഡിറ്റർ സ്മിത പ്രകാശാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോം പ്രവർത്തിപ്പിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 13 ആണെന്നും അത് എ.എൻ.ഐ പാലിക്കുന്നില്ലെന്നുമാണ് ട്വിറ്ററിന്‍റെ ആരോപണം. “ഒരു ട്വിറ്റർ അക്കൗണ്ട് സൃഷ്ടിക്കുന്നതിന്, നിങ്ങൾക്ക് കുറഞ്ഞത് 13 വയസ് പൂർത്തിയായിരിക്കണം. ഈ പ്രായ നിബന്ധനകൾ നിങ്ങൾ പാലിക്കുന്നില്ലെന്ന് ട്വിറ്ററിന് വ്യക്തമായി, അതിനാൽ നിങ്ങളുടെ അക്കൗണ്ട് ലോക്ക് ചെയ്‌തിരിക്കുന്നു, ട്വിറ്ററിൽ നിന്ന് നീക്കം ചെയ്യപ്പെടും” എന്ന് ഇ-മെയിൽ സന്ദേശമാണ് എ.എൻ.ഐക്ക് ലഭിച്ചിരിക്കുന്നത്.