play-sharp-fill
‘ സൂപ്പർ താരങ്ങൾക്കെതിരെ വിരൽ ചൂണ്ടുന്നവൻെറ കൈ വെട്ടാൻ എല്ലാവരും ഒറ്റക്കെട്ടായിരുന്നു..! കാശു മേടിച്ച് അക്കൗണ്ടിലിട്ടിട്ട് നിര്‍മാതാവിനേയും സംവിധായകനേയും കൊഞ്ഞനം കുത്തിക്കാണിക്കുന്ന നടനാണേലും നടിയാണേലും വരച്ച വരയില്‍ നിര്‍ത്തണം’  : വിനയൻ

‘ സൂപ്പർ താരങ്ങൾക്കെതിരെ വിരൽ ചൂണ്ടുന്നവൻെറ കൈ വെട്ടാൻ എല്ലാവരും ഒറ്റക്കെട്ടായിരുന്നു..! കാശു മേടിച്ച് അക്കൗണ്ടിലിട്ടിട്ട് നിര്‍മാതാവിനേയും സംവിധായകനേയും കൊഞ്ഞനം കുത്തിക്കാണിക്കുന്ന നടനാണേലും നടിയാണേലും വരച്ച വരയില്‍ നിര്‍ത്തണം’ : വിനയൻ

സ്വന്തം ലേഖകൻ

ഷെയ്ൻ നി​ഗം, ശ്രീനാഥ് ഭാസി എന്നിവരോട് സഹകരിക്കില്ലെന്ന സിനിമാ സംഘടനകളുടെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ. കാശു മേടിച്ച് അക്കൗണ്ടിലിട്ടിട്ട് നിര്‍മാതാവിനേയും സംവിധായകനേയും കൊഞ്ഞനം കുത്തിക്കാണിക്കുന്ന നടനാണേലും നടിയാണേലും വരച്ച വരയില്‍ നിര്‍ത്തണമെന്നു തന്നെയാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.


താൻ സംഘടനാ നേതൃത്വത്തിലുള്ളപ്പോള്‍ ഇത്തരം അച്ചടക്ക ലംഘനങ്ങളെ ശക്തമായി എതിര്‍ത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നേയും എൻെറ അമ്മയേയും എഡിറ്റു ചെയ്ത പോർഷൻ കാണിച്ച് ബോദ്ധ്യപ്പെടുത്തിയാലേ ഞാനിനി അഭിനയിക്കാൻ വരൂ എന്ന് പ്രത്യേകിച്ച് ഒരു മാർക്കറ്റുമില്ലാത്ത ഷെയിന്‍ നിഗം എന്ന നടൻ പോലും പറയുന്നിടത്തേക്ക് കാര്യങ്ങൾ എത്തിയെങ്കിൽ അതിനേക്കുറിച്ച് സംഘടനാ നേതാക്കൾ ഇപ്പോ വിലപിച്ചിട്ടു കാര്യമില്ല.. പല രീതിയിലും താരാധിപത്യം വഷളാക്കി വളർത്തിയതിൽ തങ്ങൾക്കുള്ള പങ്കിനെപ്പറ്റി അവർ പശ്ചാത്തപിക്കുകയാണ് ആദ്യം ചെയ്യേണ്ടത്..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പണ്ട് നടൻ ദിലീപിൽ നിന്ന് നേരിടേണ്ടി വന്ന കാര്യങ്ങളും വിനയൻ കുറിച്ചു.സൂപ്പർസ്റ്റാർ പദവിയിലെത്തിയിരുന്ന ആ നടനേ അന്ന് നിങ്ങൾക്കൊക്കെ ആവശ്യമുണ്ടായിരുന്നു..
അതുമാത്രമല്ല സൂപ്പർ താരങ്ങൾക്കെതിരെ വിരൽ ചൂണ്ടുന്നവൻെറ കൈ വെട്ടാൻ നിങ്ങളെല്ലാം ഒറ്റക്കെട്ടായി
തയ്യാറായിരുന്നു. അതായിരുന്നു അന്നത്തെ മിക്ക പ്രമുഖരുടെയും നയം എന്ന കാര്യം മറക്കണ്ട. ദീതസ്തംഭം മഹാശ്ചര്യം നമുക്കും ഒരു ഡേറ്റ് തരുമോ എന്ന അവസ്ഥ.. വൻകിട താരങ്ങൾക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയില്ല എന്നു പറഞ്ഞ് മീറ്റിംഗിൽ നിന്ന് ഇറങ്ങിപ്പോയ നേതാവിനെ നിങ്ങൾക്കു മറക്കാൻ പറ്റുമായിരിക്കും പക്ഷേ എനിക്കതു പറ്റില്ലയെന്നും വിനയൻ പറഞ്ഞു.

താരങ്ങളുടെയോ സംവിധായകരുടെയോ ഒക്കെ അച്ചടക്ക ലംഘനത്തിനെതിരെ നിർമ്മാതാക്കളുടെ സംഘടന എടുക്കുന്ന ഏതു നടപടിക്കും എൻെറ എല്ലാവിധ പിന്തുണയും ഉണ്ടാവും..
പക്ഷേ ഇൻഡസ്ട്രിയിലെ ഏതു വമ്പൻമാരോ അവർക്കു വേണ്ടപ്പെട്ടവരോ ആണങ്കിലും.. തെറ്റു കണ്ടാൽ ഇതേ ശക്തിയോടെ ഞങ്ങൾ പ്രതികരിക്കും എന്നു പറയാൻകൂടി സംഘടനാ നേതാക്കൾക്കൂ കഴിയണം. ഈ ചെറിയ നടൻമാർക്കു പകരം വലിയ താരങ്ങളുടെ ഇഷ്യൂസ് വരുമ്പോ സായിപ്പിനേ കാണുമ്പോ കവാത്തു മറക്കുന്ന അവസ്ഥയുണ്ടാവരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags :