സോളാര്‍ കേസ് അന്വേഷിച്ച റിട്ട. ഡിവൈഎസ്പി ഹരികൃഷ്ണൻ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; ട്രാക്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ ആത്മഹത്യാക്കുറിപ്പ്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കായംകുളം: റിട്ടയേർഡ് ഡിവൈഎസ്പി കെ.ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

രാമപുരം ക്ഷേത്രത്തിനു കിഴക്കുള്ളലെവൽ ക്രോസ്സിൽ ഇന്നു പുലർച്ചെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹത്തിന്റെ കാർ അപകടമുണ്ടായ സ്ഥലത്തിനു സമീപം നിർത്തിയിട്ടിട്ടുണ്ട്.

ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈഎസ്പി ആയിരിക്കെ സോളർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.

ട്രാക്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ കാറില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടത്തി. ഇദ്ദേഹം അടുത്തിടെ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇദ്ദേഹത്തിനെതിരെ വിജിലന്‍സ് കേസുകള്‍ നിലവിലുണ്ട്.