Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: നഗരത്തിലെ വിവിധ ലോഡ്ജുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ രണ്ടംഗ സംഘത്തെ പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി സനീഷ്, പാലക്കാട് ആലത്തൂർ സ്വദേശി ഷമീർ എന്നിവരെ കോഴിക്കോട് കസബ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ബം​ഗളൂരുവിൽ നിന്ന് സ്ത്രീകളെ കടത്തിക്കൊണ്ടുവന്ന് ലോഡ്ജുകളിൽ പാർപ്പിച്ചാണ് പ്രതികൾ പെൺവാണിഭം നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർക്കൊപ്പം ഇടപാടുകാരായി ലോഡ്ജിൽ എത്തിയിരുന്ന മൂന്നു പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് കോടതി ജാമ്യം നൽകി.

കടത്തിക്കൊണ്ടുവന്ന ബംഗളൂരു സ്വദേശികളായ രണ്ടു സ്ത്രീകളെ കോടതി മുമ്പാകെ ഹാജരാക്കി. ഇവരെ ബന്ധുക്കൾ‌ക്കൊപ്പം അയച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു പെൺവാണിഭസംഘം പിടിയിലായത്.