പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിന് 20 വര്‍ഷം തടവും പിഴയും ശിക്ഷ

Spread the love

സ്വന്തം ലേഖിക

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈഗിംകാതിക്രമം നടത്തിയ യുവാവിന് 20 വര്‍ഷം തടവ്. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം.

ചെന്താപ്പൂര് ചിറയില്‍ വീട്ടില്‍ സജീവിനെയാണ് കൊല്ലം ഫസ്റ്റ് ട്രാക്ക് പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജ് രമേശ് കുമാര്‍ ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിളികൊല്ലൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുകേഷാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ഗിരീഷ്, എസ്.ഐ സ്വാതി, സന്തോഷ്, എ.എസ്.ഐ സജീല, സി.പിഒ അനിത, സിന്ധു എന്നിവരാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.സരിത ഹാജരായി.