ഒരു പേരിൽ എന്തിരിക്കുന്നു എന്ന് പറയാൻ വരട്ടെ….! ഒരു പേരിന്റെ കീഴിൽ അണിനിരന്നാൽ എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് അനൂപ് എന്ന പേരുള്ളവരുടെ കൂട്ടായ്മ; വാഹനാപകടത്തിൽ പരിക്കേറ്റ അനൂപിന് സഹായം നൽകി കൂട്ടായ്മ

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ഒരു പേരിൽ എന്തിരിക്കുന്നു എന്നല്ലേ, അങ്ങനെ പറയാൻ വരട്ടെ.

video
play-sharp-fill

ഒരു പേരിന്റെ കീഴിൽ അണിനിരന്നാൽ എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് അനൂപ് എന്ന പേരുള്ളവരുടെ കൂട്ടായ്മ. കേരളത്തിൽ ആളുകളുടെ പേരിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ചിരിക്കുന്ന ആദ്യ സംഘടനയാണ് അനൂപ് കൂട്ടായ്മ.

നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾ ഇതിനകം തന്നെ നടത്തിയ ഈ കൂട്ടായ്മ കഴിഞ്ഞ ദിവസം കട്ടച്ചിറ സ്വദേശിയായ അനൂപ് കെ.വിയ്ക്ക് കുമരകത്ത് വെച്ച് വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. ഈ വിവരം കുമരകത്തുള്ള മറ്റൊരു അനൂപ് ​ഗ്രൂപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും അനൂപിനായി കൈകോർക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധനസഹായം കൂട്ടായ്മയുടെ ഭാരവാഹികളായ അനൂപ് കെ.എം, അനൂപ് മേലേക്കര എന്നിവർ അപകടം പറ്റിയ അനൂപിന്റെ വീട്ടിൽ എത്തി കൈമാറി. എല്ലാ വർഷവും അനൂപ് സം​ഗമം, രക്തദാനക്യാമ്പ്, പഠനോപകരണ വിതരണം, തുടങ്ങി നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾ ഈ കൂട്ടായ്മയിൽ നടത്തിവരുന്നുണ്ട്.

എല്ലാ ജില്ലകളിലും കേരളത്തിനുപുറത്തും വിദേശങ്ങളിലുമായി ആയിരത്തിലധികം അനൂപ്മാർ കൂട്ടായ്മയിലുണ്ട്. അനൂപ് എന്ന് പേരുള്ള ആർക്കും കൂട്ടായ്മയിൽ അം​ഗമാകാം.

അം​ഗമാകാൻ താൽപ്പര്യമുള്ള അനൂപ്മാർ വിളിക്കുക.
അനൂപ് അരവിന്ദാക്ഷൻ, പ്രസിഡന്റ് – 9746057007
അനൂപ് കെ.എം , സെക്രട്ടറി – 9895737777