ആരാധകര്‍ക്ക് റൺവിരുന്നൊരുക്കി ഗുജറാത്ത്‌; വിജയത്തിനായി പന്തടിക്കാന്‍ മുംബൈയ്ക്കായില്ല; 55 റൺസിന് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന് ജയം

Spread the love

സ്വന്തം ലേഖിക

അഹമ്മദാബാദ്: ആരാധകര്‍ക്ക് റണ്‍വിരുന്ന് ഒരുക്കി ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന് ജയം.

മുംബൈ ഇന്ത്യന്‍സിനെ 55 റണ്ണിന് തോല്‍പ്പിച്ചു.
സ്കോര്‍: ഗുജറാത്ത് 5–-207, മുംബൈ 9–-152

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയത്തിനായി പന്തടിക്കാന്‍ മുംബൈയ്ക്കായില്ല. രോഹിത് ശര്‍മ (2), ഇഷാന്‍ കിഷന്‍ (13) എന്നിവര്‍ മങ്ങിയപ്പോള്‍ സൂര്യകുമാറിനും (23) വലിയ സ്കോര്‍ നേടാനായില്ല.

40 റണ്ണടിച്ച നേഹല്‍ വധേരയാണ് ടോപ് സ്കോറര്‍. അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ മുഹമ്മദ് ഗുജറാത്തിനായി മൂന്ന് വിക്കറ്റെടുത്തു.

ഗുജറാത്തിനായി ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (34 പന്തില്‍ 56) തിളങ്ങി. ആറ് പന്തില്‍ മൂന്ന് സിക്സറിന്റെ അകമ്പടിയോടെ 22 റണ്ണടിച്ച്‌ രാഹുല്‍ ടെവാട്ടിയയും ആറ് സിക്സറും രണ്ട് ഫോറുമടക്കം 22 പന്തില്‍ 46 റണ്ണുമായി മില്ലറും മൂന്നുവീതം സിക്സറും ഫോറും പറത്തി അഭിനവ് മനോഹറും സ്കോര്‍ ഉയര്‍ത്തി.