വഴി ചോദിക്കാനായി നിർത്തിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചു; ആലപ്പുഴയിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഹരിപ്പാട് : ആലപ്പുഴയിൽ ബൈക്ക് ലോറിയിൽ ഇടിച്ചു യുവാവ് മരിച്ചു. എടത്വ വേണാട് വീട്ടിൽ സന്തോഷ് ഓമന ദമ്പതികളുടെ മകൻ അഭിജിത്ത് (23) ആണ് മരിച്ചത്.

അഭിജിത്തിനോടൊപ്പം ഉണ്ടായിരുന്ന മാതൃസഹോദരിയുടെ മകൾ അഖിലയെ(21) പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് തോട്ടപ്പള്ളി വലിയഴീക്കൽ തീരദേശ പാതയിൽ പല്ലന കുമാരകോടി ജംഗ്ഷന് സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കുന്നപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ടാർ കയറ്റിയ ലോറി വഴി ചോദിക്കാനായി നിർത്തിയപ്പോൾ പുറകെ വന്ന ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനന്തകുമാർ ആണ് അഭിജിത്തിന്റെ സഹോദരൻ.