play-sharp-fill
ഇ പോസ് മെഷീൻ തകരാ‌ർ: സാധനം നൽകാൻ കഴിയാത്തതിന്റെ പേരിൽ റേഷന്‍ കടയുടമയുടെ ഭാര്യയ്ക്ക് മര്‍ദ്ദനം; പ്രതി കസ്റ്റഡിയിൽ

ഇ പോസ് മെഷീൻ തകരാ‌ർ: സാധനം നൽകാൻ കഴിയാത്തതിന്റെ പേരിൽ റേഷന്‍ കടയുടമയുടെ ഭാര്യയ്ക്ക് മര്‍ദ്ദനം; പ്രതി കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാട്ടാക്കടയിൽ ഇ പോസ് മെഷീൻ തകരാ‌ർ കാരണം സാധനം നൽകാൻ കഴിയാത്തതിന്റെ പേരിൽ റേഷന്‍ കടയുടമയുടെ ഭാര്യയെ മർദിച്ചതായി പരാതി. കാട്ടാക്കട തേവൻകോട് റേഷൻകടയുടമ റെജിയുടെ ഭാര്യ സുനിതയ്ക്കാണ് മർദനമേറ്റത്. റേഷൻ കടയിൽ എത്തിയ ദീപു എന്നയാൾക്കെതിരെയാണ് പരാതി. പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വിശദമാക്കി.


ഇ പോസ് മെഷീൻ തകരാ‌ർ കാരണം സാധനം നൽകാനാവില്ലെന്നറിയിച്ചപ്പോൾ മർദിച്ചെന്നാണ് സുനിതയുടെ പരാതി. ജാതീയ അധിക്ഷേപം നടത്തിയതായും സുനിത പറഞ്ഞു. ഇവർ കാട്ടാക്കട ആശുപത്രിയിൽ ചികിത്സ തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊഴിയെടുക്കല്‍ പൂർത്തിയാക്കിയ ശേഷം കേസെടുക്കും. അക്രമത്തിൽ പ്രതിഷേധിച്ച് സംയുക്ത റേഷൻ വ്യാപാരി കോർഡിനേഷൻ കമ്മിറ്റി നാളെ കാട്ടാക്കട താലൂക്കിൽ റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. ഇ പോസ് മെഷീൻ കാരണം തർക്കങ്ങളും പ്രശ്നങ്ങളും പതിവാണെന്ന് സിഐടിയു സംഘടനയായ റേഷൻ എംപ്ലോയീസ് യൂണിയൻ ആരോപിച്ചു.

ഫെബ്രുവരി മാസത്തില്‍ സെർവർ തകരാറിലായതോടെ റേഷൻ വിതരണത്തിലെ ഇ പോസ് സംവിധാനം താറുമാറായിരുന്നു. മെഷീനിൽ കൈവിരൽ പതിക്കുന്നത് പരാജയപ്പെടുന്നതാണ് പ്രതിസന്ധിയുണ്ടാക്കിയത്. കടയിലെത്തിയ പലരും സാധനം വാങ്ങാനാവാതെ മടങ്ങേണ്ട അവസ്ഥയുമുണ്ടായിരുന്നു. തിരുവനന്തപുരത്തെ സര്‍വ്വറിൽ വന്ന തകരാറാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.