Wednesday, April 22, 2026

കുടുംബത്തോടൊപ്പം കടലില്‍ ഇറങ്ങി തിരയില്‍പ്പെട്ട് കാണാതായി ;രഹ്നയുടെ മൃതദേഹം കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം:കുടുംബത്തോടൊപ്പം കടലില്‍ ഇറങ്ങി തിരയില്‍ അകപ്പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഓച്ചിറ മേമന ഷെഹന മന്‍സിലില്‍ രഹ്ന(16)യുടെ മൃതദേഹമാണ്

കുടുംബത്തോടൊപ്പം കടലില്‍ ഇറങ്ങിയ രഹ്ന തിരയില്‍ അകപ്പെട്ട് കടലിലേക്ക് താഴ്ന്നുപോകുകയായിരുന്നു. ഇന്നലെ രാത്രിയില്‍ കാണാതായ രഹ്നയുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി. കടലിലിറങ്ങിയ നാലുപേരും വലിയ തിരയില്‍പ്പെടുകയായിരുന്നു. ഓച്ചിറ മേമന സ്വദേശിനിയാണ് രഹ്ന. ഒരു ദിവസം നീണ്ടു നിന്ന തിരിച്ചലിനൊടുവിലാണ് രഹ്നയുടെ മൃതദേഹം കടലില്‍ നിന്ന് ലഭിച്ചത്.

മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പമാണ് രഹ്ന കഴിഞ്ഞ ദിവസം അഴീക്കല്‍ തുറമുഖത്ത് എത്തിയത്. എല്ലാവരും ഒരുമിച്ച്‌ തന്നെയാണ് കടലില്‍ ഇറങ്ങി കളിച്ചതും. ഇതിനിടയില്‍ കടലില്‍ ഇറങ്ങി കളിക്കുന്നതിനിടെ കുടുംബം മുഴുവന്‍ ഒരു വലിയ തിരയില്‍ അകപ്പെടുകയായിരുന്നു. തിരയില്‍ നിന്ന് മറ്റുള്ളവര്‍ രക്ഷപ്പെട്ടുവെങ്കിലും രഹ്നയെ കടലില്‍ കാണാതാകുകയായിരുന്നു. രഹ്നയുടെ മൃതദേഹം ഓച്ചിറ വടക്കേ ജുമാ മസ്ജിദില്‍ കബറടക്കും.