
‘എല്ലാ വിദ്യാർഥികൾക്കും സൗജന്യ ലാപ്ടോപ്പ്, താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക’ ..! വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ തട്ടിപ്പ്, ഡിജിപിക്ക് പരാതി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് സൗജന്യ ലാപ്ടോപ് വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമം. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഡിജിപിയ്ക്ക് പരാതി നൽകി.
‘എല്ലാ വിദ്യാർഥികൾക്കും സൗജന്യ ലാപ്ടോപ്പ്. താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക’. എന്ന സന്ദേശവുമായാണ് ലിങ്ക് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർഥകളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അഭ്യർഥിച്ചു.
Third Eye News Live
0