video
play-sharp-fill

അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചതിനെത്തുടർന്ന് വിദ്യാർഥി മരിച്ച സംഭവം കൊലപാതകം; സഹോദരഭാര്യയെ ലക്ഷ്യംവച്ച് ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തത് പിതൃസഹോദരി ; പ്രതി അറസ്റ്റിൽ

അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചതിനെത്തുടർന്ന് വിദ്യാർഥി മരിച്ച സംഭവം കൊലപാതകം; സഹോദരഭാര്യയെ ലക്ഷ്യംവച്ച് ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തത് പിതൃസഹോദരി ; പ്രതി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചതിനെത്തുടർന്ന് വിദ്യാർഥി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്.
ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയ പിതൃ സഹോദരി താഹിറയെ (34) പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപരമായ പ്രശ്നങ്ങളെ തുടർന്നായിരുന്നു കൊലപാതകമെന്ന് പിതൃ സഹോദരി മൊഴി നൽകിയതായും പൊലീസ് പറയുന്നു.

കഴിഞ്ഞദിവസം അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമദ് ഹസൻ റിഫായി(12)യാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഞായറാഴ്ച വീട്ടിൽ വച്ച് ഐസ്ക്രീം കഴിച്ച കുട്ടിക്ക് ഛർദിയുണ്ടാവുകയും അവശനിലയിലായ 12കാരനെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പിറ്റേന്ന് ആരോ​ഗ്യനില വഷളായതിനെ തുടർന്നായിരുന്നു അന്ത്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എലിവിഷം കലർന്ന ഐസ്ക്രീം കഴിച്ചതാണ് മരണം കാരണമെന്ന് തെളിഞ്ഞു അരിക്കുളം കടയിൽ നിന്ന് വാങ്ങിയ ഫാമിലി ഐസ്ക്രീമിലാണ് വിഷം ചേർത്തത്. മുഹമ്മദ് അലിയുടെ ഭാര്യയെ ലക്ഷ്യം വച്ചായിരുന്നു വിഷം ചേർത്തതെന്ന് ചോദ്യം ചെയ്യലിൽ താഹിറ സമ്മതിച്ചു.

തുടക്കം മുതൽ തന്നെ മരണത്തിൽ ദുരൂഹത നിലനിന്നിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞതെന്ന് പൊലീസ് പറയുന്നു. ഐസ്‌ക്രീം കഴിച്ചതിനെത്തുടർന്ന് വിദ്യാർഥി മരിച്ചു എന്ന് അറിഞ്ഞ് ഭക്ഷ്യവിഷബാധയാണോ കാരണം എന്ന് അറിയാൻ ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് തുടങ്ങിയവർ പരിശോധന നടത്തുകയും സാംപിൾ പരിശോധനയ്ക്കായി എടുക്കുകയും ചെയ്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അമോണിയം ഫോസ്ഫറസിന്റെ അംശം ശരീരത്തിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് സംശയം തോന്നി കൊയിലാണ്ടി പൊലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് കേസിന്റെ ചുരുളഴിഞ്ഞത്.