Saturday, May 17, 2025
HomeMainമീൻ പിടിക്കുന്നതിനായി പുലച്ചെ പോയി; തിരിച്ചുവരാൻ വൈകിയതോടെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് വെള്ളക്കെട്ടിൽ കമഴ്ന്നു...

മീൻ പിടിക്കുന്നതിനായി പുലച്ചെ പോയി; തിരിച്ചുവരാൻ വൈകിയതോടെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് വെള്ളക്കെട്ടിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ സുധീഷിന്റെ മൃതദേഹം; അരൂരിൽ മത്സ്യതൊഴിലാളി വെള്ളക്കെട്ടിൽ മുങ്ങി മരിച്ച നിലയിൽ

Spread the love

സ്വന്തം ലേഖകൻ

അരൂർ: മത്സ്യതൊഴിലാളി വെള്ളക്കെട്ടിൽ മുങ്ങി മരിച്ച നിലയിൽ. അരൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ തഴുപ്പിൽ സുധീഷ് (45) ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനായി ഇന്ന് പുലർച്ചെ വലയുമായി പോയതായിരുന്നു സുധീഷ്.

എന്നാൽ തിരിച്ച് വരാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളക്കെട്ടിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

നീർക്കാക്കയെ തുരത്തുന്നതിനായി കെട്ടിയ കയറിൽ കുടുങ്ങിയ നിലയിലാണ് സുധീഷിന്‍റെ മൃതശരീരം കണ്ടത്. മീൻ പിടിക്കുന്ന വലയും മീൻ ഇടുന്നതിനായുള്ള ബക്കറ്റും സമീപത്തു തന്നെ കടവിൽ കിടക്കുന്നുണ്ടായിരുന്നു.

എരമല്ലൂർ സ്വദേശി കുഞ്ഞു മുഹമ്മദിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലാണ് അപകടം നടന്നത്. സുമിയാണ് സുധീഷിന്‍റെ ഭാര്യ. മക്കൾ : അശ്വിൻ, അശ്വതി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments