ഇടുക്കിയിൽ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ; വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് പിന്നിലൂടെ എത്തിയ പ്രതി വീട്ടമ്മയുടെ വായ പൊത്തിയശേഷം അതിക്രമം നടത്തിയെന്നാണ് പരാതി

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പഴയരിക്കണ്ടം മൈലപ്പുഴ സ്വദേശി താമരക്കാട്ട് പ്രജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരുമാസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് പിന്നിലൂടെ എത്തിയ പ്രതി വീട്ടമ്മയുടെ വായ പൊത്തിയശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി. പ്രതി പഴയരിക്കണ്ടം മൈലപ്പുഴ സ്വദേശി താമരക്കാട്ട് പ്രജേഷിനെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബത്തിൽ ഒരു വിവാഹം നടക്കാനുള്ള സാഹചര്യം കാരണം ഈ സംഭവം വീട്ടമ്മ രഹസ്യമാക്കി വയ്ക്കുകയും പിന്നീട് ഭർത്താവിനെ അറിയിച്ച് കഞ്ഞിക്കുഴി പൊലീസിൽ പരാതി നൽകുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത പ്രതിയെ ഇടുക്കി ഡിവൈഎസ്പി ബിനു ശ്രീധറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.