മലയാളി സിഐഎസ്എഫ് ജവാന്‍ ഝാര്‍ഖണ്ഡില്‍ വാഹനാപകടത്തിൽ മരിച്ചു; മരിച്ചത് തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി

Spread the love

സ്വന്തം ലേകകൻ

video
play-sharp-fill

റാഞ്ചി: ഝാര്‍ഖണ്ഡില്‍ വാഹനാപകടത്തിൽ ലയാളി സിഐഎസ്എഫ് ജവാന്‍ മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദാണ് മരിച്ചത്.

അരവിന്ദിന് ഒപ്പമുണ്ടായിരുന്ന ധര്‍മപാല്‍ എന്ന മറ്റൊരു ജവാനും അപകടത്തിൽ മരിച്ചു. ഇരുവരെയും ഇടിച്ച വാഹനം നിർത്താതെ പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാത്രി റോഡിലൂടെ നടന്നുപോകുന്നതിനിടെ അമിതവേഗതയിലെത്തിയ അജ്ഞാത വാഹനം ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരും ഏറേ നേരം റോഡിൽ കിടന്നു.

വിവരമറിഞ്ഞെത്തിയ പൊലീസ് ഉടൻതന്നെ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേരും മരിച്ചിരുന്നു. ഇടിച്ച വാഹനത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡ് പത്രാതു സിഐഎസ്എഫ് യൂണിറ്റിലെ ജവാനാണ് അരവിന്ദ്.