ഡിവൈഎസ്പി വൃഷണം ഞെരിച്ചു; എസ് ഐ നട്ടെല്ലിന് പുറത്ത് മര്‍ദിച്ചു; ഹരിപ്പാട് കസ്റ്റഡി പീഡനത്തില്‍ ഏഴ് പൊലീസുകാര്‍ക്കെതിരെ നടപടി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ആലപ്പുഴ: ഹരിപ്പാട് കസ്റ്റഡി മര്‍ദനത്തില്‍ ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.

ഡിവൈഎസ്പ്പി അടക്കമുള്ള പൊലീസുകാര്‍ക്കെതിരെ കേസെടുക്കുകയാണുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്ക് ഉദ്യോഗസ്ഥനായ അരുണിനെ കള്ളക്കേസെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചതിനാണ് നടപടി. 2017ല്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഹരിപ്പാട് പൊലീസാണ് കേസെടുത്തത്.

2017ലെ യുഡിഎഫ് ഹര്‍ത്താല്‍ ദിനത്തിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. ബസിന് കല്ലെറിഞ്ഞെന്ന പേരിലായിരുന്നു അരുണിനെ സ്റ്റേഷനിലെത്തിച്ച്‌ ക്രൂരമായി മര്‍ദ്ദിച്ചത്.

ഡിവൈഎസ്പി മനോജ് അരുണിനെ മര്‍ദിക്കുകയും വൃഷണം ഞെരിക്കുകയും ചെയ്തതായാണ് എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്നത്. എസ് ഐയും കസ്റ്റഡി പീഡനത്തില്‍ പങ്കാളിയായി. എസ് ഐയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കുനിച്ച്‌ നിര്‍ത്തി നട്ടെല്ലിന് പുറത്ത് മര്‍ദ്ദിക്കുകയായിരുന്നു.

ക്രൂരമായ മര്‍ദനത്തില്‍ അവശനായ അരുണിന് ഒരു മാസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. പൊലീസിന്റെ ക്രൂരതയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മനുഷ്യാവകാശ കമ്മീഷനും നിര്‍ദേശിച്ചിരുന്നു.