അയോഗ്യനാക്കിയാലും ജയിലിലിട്ടാലും ഞാന്‍ ഭയപ്പെടില്ല; മോദി പണം നല്‍കുന്നത് അദാനിക്ക്; കോലാറില്‍ അദാനി വിഷയം ഉയര്‍ത്തി പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച്‌ രാഹുല്‍ ഗാന്ധി

Spread the love

സ്വന്തം ലേഖിക

ബംഗളൂരു: കര്‍ണാടകയിലെ കോലാറില്‍ ജയ് ഭാരത് സമ്മേളനത്തില്‍ അദാനി വിഷയം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രേമോദിക്കെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

തന്നെ അയാേഗ്യനാക്കി ഭയപ്പെടുത്താമെന്നാണ് ബി ജെ പി വിചാരിക്കുന്നത്. എന്നാല്‍ അയോഗ്യനാക്കിയാലും ജയിലിലിട്ടാലും താന്‍ ഭയപ്പെടില്ലെന്ന് പറഞ്ഞ രാഹുല്‍, മോദി ആയിരക്കണക്കിന് കോടി രൂപ അദാനിക്ക് നല്‍കുന്നുവെന്നും ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഞങ്ങള്‍ പണം നല്‍കുക കര്‍ണാടകത്തിലെ പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമായിരിക്കും. പൂര്‍ണമനസോടെ മോദി അദാനിയെ സഹായിക്കുന്നു. എന്നാല്‍ ഞങ്ങള്‍ പൂര്‍ണമനസോടെ സഹായിക്കുന്നത് ഇവിടത്തെ ജനങ്ങളെയായിരിക്കും.

ജനങ്ങള്‍ക്കുവേണ്ടി എന്ത് ചെയ്താലും ബി ജെ പി സര്‍ക്കാര്‍ നാല്‍പ്പതുശതമാനം കമ്മിഷന്‍ എടുക്കും. ഇക്കാര്യം വ്യക്തമാക്കി പ്രധാനമന്ത്രിക്ക് കത്തെഴുതിയെങ്കിലും ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

ഓസ്ട്രേലിയയില്‍ മോദി പോയ വേദിയില്‍ അദാനിയും എസ്ബിഐ ബോര്‍ഡ് അംഗവും ഉണ്ടായി. അതിന് ശേഷം എസ്ബിഐ അദാനിക്ക് ആയിരം കോടി ലോണ്‍ നല്‍കി. പ്രധാനമന്ത്രി ഏത് വിദേശ രാജ്യങ്ങളില്‍ പോയാലും അവിടത്തെ പ്രധാന കരാറുകള്‍ അദാനിക്ക് കിട്ടും. അദാനിയുടെ ഷെല്‍ കമ്പനികളില്‍ നിക്ഷേപിക്കപ്പെട്ട 20,000 കോടി രൂപ ആരുടേതാണ്?’- രാഹുല്‍ ചോദിച്ചു.