‘തൊപ്പി തെറിച്ചു’…! മകനെ ജാമ്യത്തിലെടുക്കാൻ സ്റ്റേഷനിലെത്തിയ അമ്മയ്ക്ക് നേരെ മദ്യലഹരിയിൽ ‘അസഭ്യവർഷം’..! ധർമ്മടം എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ..!

Spread the love

സ്വന്തം ലേഖകൻ

കണ്ണൂര്‍: മകനെ ജാമ്യത്തിലിറക്കാൻ സ്റ്റേഷനിലെത്തിയ അമ്മയോട് മോശമായി പെരുമാറിയ ധർമ്മടം എസ്എച്ച്ഒ കെ വി സ്മിതേഷിന് സസ്പെൻഷൻ.  എസ്എച്ച്ഒ മദ്യലഹരിയിലായിരുന്നുവെന്ന് പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടതായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ, അജിത്ത് കുമാർ പറ‍ഞ്ഞു.

വയോധിക എത്തിയ കാറിന്റെ ഗ്ലാസ് അടിച്ചു തകർക്കുകയും മ‍ർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് സ്മിതേഷിനെ സസ്പെൻഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രിയാണ് സംഭവം. ഒരു
വാഹനത്തിൽ തട്ടി എന്ന പരാതിയുടെ
അടിസ്ഥാനത്തിലാണ് എടക്കാട് സ്വദേശി അനിൽകുമാറിനെ ധർമ്മടം പൊലീസ്
കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെയാണ് അമ്മയും സഹോദരനും അനിൽകുമാറിനെ ജാമ്യത്തിലിറക്കാൻ സ്റ്റേഷനിലെത്തിയത്. തന്റെ അമ്മയെ തള്ളി നിലത്തിട്ടതായും അനിൽകുമാർ ആരോപിക്കുന്നു. സ്റ്റേഷനിൽ നിന്ന് പുറത്തേയ്ക്ക് പോകാൻ പറഞ്ഞ് അമ്മയോട് എസ്എച്ച്ഒ ആക്രോശിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

മറ്റു പൊലീസുകാർ ചേർന്ന് എസ്എച്ച്ഒയെ ശാന്തനാക്കാൻ ശ്രമിക്കുന്നുണ്ട്. അതിനിടെ അനിൽകുമാറിന്റെ അമ്മ ഹൃദ്രോഗിയാണെന്ന് പറയുന്നതും ദൃശ്യങ്ങളിൽ കാണാം.എന്നാൽ തന്നെ കസ്റ്റഡിയിലെടുത്തത് എന്തിനാണ് എന്ന് അറിയില്ല എന്ന് അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലെടുത്ത്