സ്വന്തം ലേഖകൻ
ഇടുക്കി: കുട്ടിക്കാനത്ത് അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.
ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. തമിഴ്‌നാട് തിരുവണ്ണാമലയില്‍ നിന്ന് ശബരിമലയിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റ പതിനഞ്ച് പേരില്‍ നാലുപേരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. ആരുടെയും നില ഗുരുതരമല്ല.
അമിത വേഗതയാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റോഡരികില്‍ തന്നെയാണ് അപകടം സംഭവിച്ചത്.