
സ്വന്തം ലേഖിക
ഗാന്ധിനഗർ: കോട്ടയം തിരുവഞ്ചൂർ അയർക്കുന്നത് കാറിടിച്ച് മെഡിക്കൽ കോളേജ് ജീവനക്കാരി മരിച്ചു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവഞ്ചൂർ പറമ്പുകര ഞാറയ്ക്കൽ രാജന്റെ ഭാര്യ സിസിലി (53) ആണ് മരിച്ചത്. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ഗ്രേഡ് വൺ വിഭാഗത്തിലെ ജീവനക്കാരിയാണ് സിസിലി.
ഡ്യൂട്ടി കഴിഞ്ഞ് സ്വകാര്യ ബസിൽ വീട്ടിലേയ്ക്ക് പോകുകയായിരുന്ന സിസിലി തിരുവഞ്ചൂർ തൂത്തൂട്ടി കവലയ്ക്ക് സമീപം ബസിറങ്ങി ഭർത്താവിൻ്റെ സ്കൂട്ടറിന് പിന്നിൽ കയറുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു.
ഇടിച്ചു ശേഷം കാർ നിർത്താതെ ഓടിച്ചു പോയി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ സിസിലി മരിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം നാളെ അയർക്കുന്നം ദി പെന്തക്കോസ്ത് ശ്മശാനത്തിൽ നടക്കും.