എൽഡിഎഫ് ഭരണസമിതിക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി; കോട്ടയം എരുമേലി പഞ്ചായത്തിൽ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്; ഇടുക്കി അടിമാലിയിലും തിരിച്ചുവരവ് നടത്തി കോൺ​ഗ്രസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: എരുമേലി പഞ്ചായത്തിലും ഇടുക്കിയിലെ അടിമാലിയിലും ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്. എരുമേലിയിൽ ആഴ്ചകൾക്കു മുൻപ് എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായിരുന്നു.

എയ്ഞ്ചൽ വാലി വാർഡിലെ മറിയാമ്മ സണ്ണിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 23 അംഗ പഞ്ചായത്തിൽ യുഡിഎഫിന് 12 വോട്ടും എൽഡിഎഫിന് 11 വോട്ടുമാണ് ലഭിച്ചത്. സ്വതന്ത്രന്റെ പിന്തുണ ഉറപ്പാക്കിയായിരുന്നു യുഡിഎഫിന്റെ ജയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിമാലി പഞ്ചായത്ത് ഭരണവും യുഡിഎഫ് പിടിച്ചെടുത്തു. സൗമ്യ അനിൽ പ്രസിഡൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് അംഗമായിരുന്ന സൗമ്യ യുഡിഎഫിനൊപ്പം ചേർന്നതോടെയാണ് ഭരണം ലഭിച്ചത്. യുഡിഎഫ് 11, എൽഡിഎഫ് 10 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.