പോസ്റ്റോഫീസില്‍ നിന്ന് ലക്ഷങ്ങളുടെ നിക്ഷേപക തുക തട്ടിയെടുത്ത് വനിതാ പോസ്റ്റ്മാസ്റ്റര്‍ അറസ്റ്റിലായ സംഭവം; അമിത നാഥിന് വിനയായത് ഓണ്‍ലൈന്‍ ചീട്ടുകളിയെന്ന് സൂചന; പണം ചെലവഴിച്ച വഴിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: പോസ്റ്റോഫീസില്‍ നിന്ന് ലക്ഷങ്ങളുടെ നിക്ഷേപക തുക തട്ടിയെടുത്ത വനിതാ പോസ്റ്റ്മാസ്റ്റര്‍, അമിത നാഥിന് സാമ്പത്തിക പ്രതിസന്ധിയൊന്നും ഇല്ലായിരുന്നുവെന്നും, തട്ടിയെടുത്ത് പണം ഓണ്‍ലൈന്‍ റമ്മി കളിക്കാൻ ചെലവാക്കിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പ്രാഥമിക മൊഴിയിൽ അമിത ഇക്കാര്യം പറഞ്ഞിട്ടില്ല.

മാരാരിക്കുളത്ത് പോസ്റ്റ് മാസ്റ്റര് ആയിരിക്കെയാണ് 21 ലക്ഷം രൂപ പല അക്കൗണ്ടുകളിൽ നിന്നായി അമിത നാഥ് തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ടത് 21 പേര്‍ക്ക്. അമിതക്ക് സ്വന്തമായി വീടോ ഭൂമിയോ ഇല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റുഡിയോ നടത്തുന്ന ഭര്‍ത്താവിനൊപ്പമാണ് താമസം. നാല് വര്‍ഷം മുന്പെടുത്ത കാര് വായ്പ മാത്രമാണ് ആകെയുള്ള ബാധ്യത. പിന്നെ എന്തിന് വേണ്ടിയാണ് ഈ പണം ചെലവഴിച്ചത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

ഈ അന്വേഷത്തിലാണ് ഇവര്‍ ഓണ്‍ലൈന്‍ റമ്മി കളിച്ചിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. പൊലീസിന് നല്കിയ പ്രാഥമിക മൊഴിയില്‍പക്ഷെ അമിത ഇക്കാര്യം പറയുന്നില്ല. കസ്റ്റിഡിയിൽ വാങ്ങിയ ശേഷം ഇക്കാര്യത്തെകുറിച്ച് വിശദമായി അന്വഷിക്കാനാണ് തീരുമാനം. അമിതയുടെ ബാങ്ക് അക്കൗണ്ടില് കാര്യമായി പണമില്ല. ആദ്യഘട്ടത്തില് പരാതിയുമായി എത്തിയ ചില നിക്ഷേപകര്‍ക്ക് വീട്ടുകാര്‍ പണം നല്‍കിയിരുന്നു.