play-sharp-fill
നടി ഭാനുപ്രിയയുടെ വീട്ടിൽ റെയ്ഡ്.

നടി ഭാനുപ്രിയയുടെ വീട്ടിൽ റെയ്ഡ്.

സ്വന്തം ലേഖകൻ

ഹൈദരാബാദ്: നടി ഭാനുപ്രിയയുടെ വീട്ടിൽ വീട്ടുജോലികൾക്കായി നിർത്തിയിരിക്കുന്ന പ്രായപൂർത്തിയാവാത്ത മൂന്നു പെൺകുട്ടികളെ കണ്ടെത്തി. ചൈൽഡ് ലൈൻ പ്രവർത്തകർ ചെന്നൈ ടി നഗറിലെ ഭാനുപ്രിയയുടെ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് മൂന്നു പെൺകുട്ടികളെ കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ സമാൽകോട്ടിൽ ഒരു പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് ചൈൽഡ് ലൈൻ പ്രവർത്തകർ നടിയുടെ വീട്ടിൽ തെരച്ചിൽ നടത്തിയത്.


ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് തന്റെ പതിനാലുകാരിയായ മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും കാണിച്ച് സമാൽകോട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മകളെ കാണാൻ തന്നെ അനുവദിക്കുന്നില്ലെന്നും പ്രഭാവതി ആരോപിച്ചിരുന്നു. ആന്ധ്രപ്രദേശിലെ ശിശുക്ഷേമ സമിതി നടിക്കെതിരേ പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group