ബസിനടിയില്‍ കുടുങ്ങി കാല്‍നടയാത്രക്കാരി മരിച്ചു; അപകടം ഉണ്ടായ ഉടന്‍ ഡ്രെെവര്‍ ഇറങ്ങിയോടി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട്: റോഡ് മുറിച്ചു കടക്കവേ ബസിനടിയില്‍പ്പെട്ട് കാല്‍നടയാത്രക്കാരി മരിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപമായിരുന്നു സംഭവം. ബാലുശ്ശേരി സ്വദേശി ഷെെനിയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ വെെകുന്നേരത്തോടെ മരിക്കുകയായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ വച്ച്‌ ഷെെനിയെ ബസ് ഇടിക്കുന്നത്. തുടര്‍ന്ന് ഷെെനി ബസിന്റെ ടയറിനുള്ളില്‍ കുടുങ്ങി.
അപകടമുണ്ടായതോടെ ബസിലെ ഡ്രെെവര്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മറ്റൊരു ഡ്രെെവര്‍ എത്തി ബസ് പിന്നോട്ടെടുത്ത ശേഷമാണ് ഷെെനിയെ പുറത്തെടുത്തത്.

തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മുക്കം- കോഴിക്കോട് റൂട്ടില്‍ ഓടുന്ന ഫാന്റസി എന്ന ബസിനടിയിലാണ് സ്ത്രീ കുടുങ്ങിയത്.