
ട്രെയിന്‍ തീവെപ്പ് കേസ്; ഷാറൂഖ് സെയ്ഫിക്കൊപ്പം കൂട്ടാളിയും? അപായച്ചങ്ങല വലിച്ചത് സഹായിയാണെന്ന് നിഗമനം; ഷാറൂഖിന് സാമ്പത്തിക സഹായം ലഭിച്ചതായും സൂചന..! അന്വേഷണം
സ്വന്തം ലേഖകൻ
കോഴിക്കോട്: ട്രെയിന്‍ തീവെപ്പ്കേസിൽ പ്രതി ഷാറൂഖ് സെയ്ഫിക്കൊപ്പം കൂട്ടാളിയുണ്ടായിരുന്നെന്ന നിഗമനത്തിൽ അന്വേഷണ സംഘം. ട്രെയിന് തീവെച്ചതിന് പിന്നാലെ തീവണ്ടിയിലെ അപായച്ചങ്ങല വലിച്ചത് സഹായിയാണെന്നാണ് വിലയിരുത്തല്‍. കണ്ണൂരില്‍ നിന്നും ഷാറൂഖ് സെയ്ഫിക്ക് രക്ഷപ്പെടാനും സഹായം ലഭിച്ചതായി അന്വേഷണ സംഘം സംശയിക്കുന്നു.
പുലര്‍ച്ചെ 4.30 ഓടെയാണ് പ്രതി ഷാറൂഖ് സെയ്ഫി ഷൊര്‍ണൂരിലെത്തിയത്. വൈകീട്ട് 7.17 നാണ് തീവെപ്പുണ്ടായ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ ഷാറൂഖ് കയറുന്നത്. ഷൊര്‍ണൂരില്‍ പകല്‍ സമയത്ത് പലരുമായും ചര്‍ച്ച നടത്തിയെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. പ്രതിക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ ലഭിച്ചതായും സംശയമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി എവിടെയെല്ലാം പോയി, ആരൊക്കെയായി സമ്പര്‍ക്കം പുലര്‍ത്തി തുടങ്ങിയ കാര്യങ്ങളില്‍ പൊലീസിന് നിര്‍ണായക വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഷൊര്‍ണൂരിലെത്തിയ പ്രതിയുടെ കൈയിലുള്ള എടിഎം കാര്‍ഡ് തകരാറായിരുന്നു.
പിന്നെ എങ്ങനെ പണം കിട്ടി എന്നതും അന്വേഷിക്കുന്നുണ്ട്. പ്രതിക്ക് ആരെങ്കിലും സാമ്പത്തിക സഹായം നൽകിയോ എന്നും അന്വേഷണം നടത്തുന്നുണ്ട്. പ്രദേശത്തെ എടിഎം കൗണ്ടറുകളില്‍നിന്നും ബാങ്ക് ശാഖകളില്‍നിന്നും വിവരം ശേഖരിച്ചിട്ടുണ്ട്.