‘അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുത്’; നെന്മാറ എംഎല്‍എയും കോടതിയിലേക്ക്; പുനഃപരിശോധന ഹര്‍ജി നല്‍കാൻ തീരുമാനം
സ്വന്തം ലേഖിക
പാലക്കാട്: ഇടുക്കിയില്‍ ജനജീവിതത്തിന് ഭീഷണിയായ കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ നെന്‍മാറ എംഎല്‍എയും കോടതിയിലേക്ക്.
നെന്‍മാറ എംഎല്‍എ കെ ബാബു നാളെ ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാനാണ് തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ഇടുക്കിയിലെ അരിക്കൊമ്പനെ മയക്ക് വെടിവച്ച് പിടികൂടാനുളള ദൗത്യം ഏതാനും ദിവസം കൂടി വൈകും. ജിപിഎസ് കോളര്‍ എത്താത്തതാണ് നടപടികള്‍ വൈകാന്‍ കാരണം.
ചൊവ്വാഴ്ച മയക്കുവെടി വയ്ക്കാനായിരുന്നു ആലോചന. അരിക്കൊമ്പനായി വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ആസ്സാം വനംവകുപ്പിൻ്റെയും കൈവശമുള്ള ജിപിഎസ് കോളര്‍ എത്തിക്കാനാണ് വനംവകുപ്പ് ശ്രമങ്ങള്‍ നടത്തുന്നത്.
എന്നാല്‍ കോളര്‍ കൈമാറാന്‍ ആസാം വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ അനുമതി ലഭിച്ചിട്ടില്ല. ഈസ്റ്റര്‍ അവധി ദിവസങ്ങളായതിനാലാണ് കാലതാമസമുണ്ടാകുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്.