play-sharp-fill
‘സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോർജ് മൗനം വെടിയണം’..! പള്ളികളുടെ മുന്നിൽ വീണാ ജോർജിനെതിരെ പോസ്റ്റർ; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന്റെ കാർ കസ്റ്റഡിയിൽ..!

‘സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോർജ് മൗനം വെടിയണം’..! പള്ളികളുടെ മുന്നിൽ വീണാ ജോർജിനെതിരെ പോസ്റ്റർ; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന്റെ കാർ കസ്റ്റഡിയിൽ..!

സ്വന്തം ലേഖകൻ

അടൂർ: മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ പതിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാർ കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകനും ഓർത്തഡോക്സ് സഭ അംഗവുമായ ഏബൽ ബാബുവിന്റെ കാറാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ഓർത്തഡോക്സ് സഭയുടെ യുവജനപ്രസ്ഥാനത്തിലെ അംഗമാണ്.

പത്തനംതിട്ട പൊലീസ് അടൂരിൽ നിന്ന് കാർ കസ്റ്റഡിയിലെടുത്തത്. ഏബൽ മാത്യുവിന്റ കാർ കസ്റ്റഡിയിൽ എടുക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കുട്ടത്തിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ
പ്രതിഷേധം സംഘടിപ്പിച്ചു. സ്ത്രീകൾ മാത്രമുളള്ള വീട്ടിൽ പോലീസ് പരിശോധന അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ മണിക്കൂറോളം വാക്കേറ്റം ഉണ്ടായിരുന്നു.തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്ത് എത്തിയാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏബൽ ബാബുവിന്റെ കാറിലാണ് മന്ത്രിക്കെതിരായി പോസ്റ്റർ ഒട്ടിക്കാൻ പോയതെന്നാണ് പൊലീസ് പറയുന്നത്. സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം’ എന്നായിരുന്നു പോസ്റ്റർ. പത്തനംതിട്ടയിലെ വിവിധ ഓർത്തഡോക്സ് പള്ളികളുടെ മുന്നിലാണ് പോസ്റ്റർ പതിച്ചിരുന്നത്.

‘ഓർത്തഡോക്സ് യുവജനം’ എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരുന്നത്. പിണറായി വിജയൻ നീതി നടപ്പിലാക്കണമെന്നും പോസ്റ്ററിലുണ്ട്. ഈ മാസം 1ന് അർദ്ധരാത്രിയിലാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.