play-sharp-fill
ലൈംഗികബന്ധത്തിന് വഴങ്ങണം..! ഇല്ലെങ്കിൽ മോർഫ് ചെയ്ത “നഗ്നചിത്രങ്ങൾ” അശ്ലീല വെബ്‌സൈറ്റുകള്‍ പ്രചരിപ്പിക്കും..! നിർമ്മാതാവിനും കൂട്ടാളികൾക്കുമെതിരെ പരാതിയുമായി നടി സ്വസ്തിക

ലൈംഗികബന്ധത്തിന് വഴങ്ങണം..! ഇല്ലെങ്കിൽ മോർഫ് ചെയ്ത “നഗ്നചിത്രങ്ങൾ” അശ്ലീല വെബ്‌സൈറ്റുകള്‍ പ്രചരിപ്പിക്കും..! നിർമ്മാതാവിനും കൂട്ടാളികൾക്കുമെതിരെ പരാതിയുമായി നടി സ്വസ്തിക

സ്വന്തം ലേഖകൻ

കൊൽക്കത്ത: നിർമ്മാതാവിനും കൂട്ടാളികൾക്കുമെതിരെ പരാതിയുമായി പ്രശസ്ത ബംഗാളി ചലച്ചിത്ര നടി സ്വസ്തിക മുഖർജി. ‘ഷിബ്പൂർ’ എന്ന ചിത്രത്തിന്‍റെ സഹ നിർമ്മാതാവിനും കൂട്ടാളികൾക്കും എതിരെയാണ് ഭീഷണി സന്ദേശങ്ങൾ അയച്ചെന്ന് കാണിച്ച് നടി പൊലീസിൽ പരാതി നൽകിയത്.

ലൈംഗികമായി വഴങ്ങാന്‍ ആവശ്യപ്പെട്ടു കൊണ്ട് ഭീഷണിപ്പെടുത്തുന്ന മെയിലുകള്‍ തനിക്ക് അയച്ചു എന്നാണ് നടിയുടെ പരാതി. തങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ‘നഗ്‌നചിത്രങ്ങള്‍’ അശ്ലീല വെബ്സൈറ്റുകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് നടി പരാതിയില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഷിബ്പൂർ’ ചിത്രത്തിന്‍റെ പ്രചാരണത്തില്‍ പങ്കെടുക്കുന്നില്ലെന്ന് ആരോപിച്ച് ഇവര്‍ നിരന്തരം വ്യാജ പ്രചാരണം നടത്തുന്നുവെന്നും സ്വസ്തിക ആരോപിച്ചു.

സിനിമയുടെ പ്രമോഷനുകളില്‍ പങ്കെടുക്കണം എന്ന് കരാറില്‍ ഇല്ലെന്നും അതിന് വേണ്ട പ്രതിഫലം തന്നിരുന്നില്ലെന്നുമാണ് സ്വസ്തികയുടെ പക്ഷം.
ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തനിക്കെതിരെ ഭീഷണി വര്‍ധിച്ചത് എന്ന് നടി പരാതിയിൽ പറയുന്നു. നിര്‍മ്മാതാവ് തന്റെ കൂട്ടാളികൾ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ എന്നിവരുമായി നടിയുടെ ഇമെയിൽ ഐഡികൾ പങ്കുവെച്ചു.

അവര്‍ വഴി നഗ്ന ചിത്രങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുമെന്നും, പോണ്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്നും, നടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുമെന്നും ഭീഷണിപ്പെടുത്തുന്ന സന്ദേശം അയച്ചെന്ന് നടി പറയുന്നു.

“ചിത്രം 2022 ഓഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളിലാണ് ചിത്രീകരിച്ചത്. എന്റെ കഴിവിന്റെ പരമാവധി ഞാൻ അതില്‍ പ്രവർത്തിച്ചിട്ടുണ്ട്, 2022 ജൂലൈ 8-ന് ഒപ്പിട്ട കരാർ പ്രകാരമാണ് എനിക്ക് പ്രതിഫലം ലഭിച്ചത്. പ്രമോഷന്‍ പരിപാടികള്‍ ആ കരാറിന് പുറത്താണ്.” തന്നോടൊപ്പം സംവിധായകനും നിരന്തരം ഭീഷണി നേരിടുന്നുണ്ടെന്നും സ്വസ്തിക മുഖർജി പറഞ്ഞു.