video
play-sharp-fill
മേലുകാവില്‍ കുരിശിന്റെ വഴിക്കിടെ പോത്ത് വിരണ്ടോടി; അഞ്ച് പേര്‍ക്ക് പരിക്ക്; പരിക്കേറ്റവരെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മേലുകാവില്‍ കുരിശിന്റെ വഴിക്കിടെ പോത്ത് വിരണ്ടോടി; അഞ്ച് പേര്‍ക്ക് പരിക്ക്; പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്വന്തം ലേഖിക

പാലാ: മേലുകാവില്‍ വിശ്വാസികളുടെ കുരിശിന്റെ വഴിക്കിടയില്‍ പോത്ത് വിരണ്ട് ഓടി അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

മൂന്നുപേരെ പോത്ത് ഇടിച്ചു വീഴ്ത്തിയപ്പോള്‍, രണ്ടുപേര്‍ക്ക് കയ്യാലയില്‍ നിന്ന് വീണാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേലുകാവ് സെന്റ് തോമസ് പള്ളിയിലെ ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം മേലുകാവ് മറ്റത്തു നിന്ന് കല്ലുവെട്ടം റോഡ് വഴി നടത്തിയ കുരിശിന്റെ വഴിയ്ക്കിടെയാണ് സംഭവം.

കുരിശിന്റെ വഴിയിലെ മൂന്നാം സ്ഥലത്തിന് സമീപം കശാപ്പ് ശാലയ്ക്ക് അടുത്ത് കെട്ടിയിരുന്ന പോത്ത് ശബ്ദം കേട്ട് കയര്‍ പൊട്ടിച്ചോടുകയിരുന്നു. ആളുകള്‍ക്ക് നേരെ ഓടിയടുത്ത പോത്തിന്റെ കുത്തേറ്റ് മൂന്നുപേര്‍ മറിഞ്ഞുവീണു.

കൈയാണിയില്‍ ടോമി, കൊട്ടാരത്തില്‍ അനു, അഞ്ചേരില്‍ ബെന്നി എന്നിവര്‍ക്കാണ് പരിക്കേറ്റത്. കയ്യാലയില്‍ നിന്ന് താഴേക്ക് വീണ ഡാന്റിയുടെ കാല്‍ ഒടിഞ്ഞു.

പരിക്കേറ്റവരെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിരണ്ടോടിയ പോത്തിനെ കശാപ്പുകാര്‍ പിടിച്ചുകെട്ടി.