play-sharp-fill
ഈ മാലിന്യം താമരയ്ക്ക് വളമാകുമെന്ന് ആരും കരുതേണ്ടതില്ല; രാഷ്ട്രീയ മാലിന്യങ്ങൾക്ക് തീ  പിടിക്കുന്നത് പുതിയ വാർത്തയൊന്നുമല്ലല്ലോ; ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണിയെ വിമര്‍ശിച്ച് കെഎസ്‌യു

ഈ മാലിന്യം താമരയ്ക്ക് വളമാകുമെന്ന് ആരും കരുതേണ്ടതില്ല; രാഷ്ട്രീയ മാലിന്യങ്ങൾക്ക് തീ പിടിക്കുന്നത് പുതിയ വാർത്തയൊന്നുമല്ലല്ലോ; ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണിയെ വിമര്‍ശിച്ച് കെഎസ്‌യു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണിയെ വിമര്‍ശിച്ച് കെഎസ്‌യു. രാഷ്ട്രീയ മാലിന്യങ്ങള്‍ക്ക് തീ പിടിക്കുന്നത് പുതിയ വാര്‍ത്തയൊന്നുമല്ലല്ലോ, തീ പിടിപ്പിക്കുന്നവരെ തിരിച്ചറിയണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഷ്ട്രീയ മാലിന്യങ്ങൾക്ക് തീ പിടിക്കുന്നത് പുതിയ വാർത്തയൊന്നുമല്ലല്ലോ…. തീ പിടിപ്പിക്കുന്നവരെ തിരിച്ചറിയുക …മാലിന്യമാണെന്ന് ഉറപ്പുള്ളതിനെ കൃത്യമായി വേസ്റ്റ് ബോക്സ് കിട്ടിയില്ലെങ്കിൽ , മാലിന്യ കൂമ്പാരത്തിലെങ്കിലും നിക്ഷേപിക്കുക ..പരമ പ്രധാനം, മാലിന്യം ഏത് മാലിന്യമുക്തമേത് എന്ന് തിരിച്ചറിയാൻ ഉള്ള കഴിവാണ്.അത് നേതൃത്വത്തിന് ഉണ്ടാവണമെന്ന ഓർമ്മപ്പെടുത്താൽ കൂടിയാണീ സംഭവം.

അനിൽ ആന്റണിയെ പോലെയുള്ള മാലിന്യത്തിനു തീ പിടിക്കുമ്പോൾ ഉണ്ടാകുന്ന വിഷപ്പുക ശ്വസിക്കേണ്ടി വരുന്നത് ഗ്രൗണ്ടിലും- സൈബറിലും ആരുടേയും ഗ്രേസ്‌മാർക്ക് ഇല്ലാതെ , മെറിറ്റിൽ പണിയെടുക്കുന്ന സാധാരണ കോൺഗ്രസ്- യൂത്ത് കോൺഗ്രസ്‌ – KSU ക്കാർ ആണെന്ന് നേതൃത്വം തിരിച്ചറിയുമെന്ന് കരുതുക ആണ്..

കോൺഗ്രസ്‌ പാർട്ടിയുടെ ചോരയും നീരും ഊറ്റി കുടിച്ചു വളർന്നു വന്ന അനിൽ ആന്റണിയെ പോലുള്ള ഇത്തിൾകണ്ണി മാലിന്യങ്ങൾക്ക് ചെന്ന് വീഴാൻ പറ്റുന്ന ചെളിക്കുണ്ടാണ് ബിജെപി എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുക ആണ്. ഈ മാലിന്യം താമരയ്ക്ക് വളമാകുമെന്ന് ആരും കരുതേണ്ടതില്ല.