വരും മണിക്കൂറുകളില്‍ കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കനത്ത മഴ; ഒപ്പം വീശിയടിയ്‌ക്കുന്ന കാറ്റിനും സാധ്യത; കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: വരുന്ന മൂന്നു മണിക്കൂറില്‍ സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ലഭ്യമാകേണ്ട 42.9 മി.മി വേനല്‍മഴയ്‌ക്ക് പകരം 37.4 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്‍പ് വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെയുണ്ടായ കനത്ത മഴയില്‍ രണ്ട് മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ട അടൂര്‍ ചൂരക്കാടില്‍ സ്‌കൂട്ടറിന് മുകളില്‍ മരം ഒടിഞ്ഞുവീണ് യാത്രക്കാരന്‍ മരിച്ചു.

നെല്ലിമുഗള്‍ സ്വദേശി മനു മോഹന്‍ (32) ആണ് മരിച്ചത്. റബര്‍ മരം ഒടിഞ്ഞുവീണാണ് ഇഞ്ചക്കാട് മംഗലത്തുവീട്ടില്‍ ലളിതാകുമാരി (67) മരിച്ചത്.

തെക്കന്‍ കേരളത്തില്‍ മഴയെത്തുടര്‍ന്ന് വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനിലും ആവണീശ്വരത്തിനും ഇടയില്‍ മരങ്ങള്‍ ട്രാക്കില്‍ വീണതിനെത്തുടര്‍ന്ന് കൊല്ലത്തുനിന്ന് പുനലൂരിലേക്കും തിരിച്ചും പോകേണ്ടിയിരുന്ന മെമു ട്രെയിന്‍ റദ്ദാക്കി.

മധുര, ഗുരുവായൂര്‍ ട്രെയിനുകള്‍ പുനലൂരില്‍ പിടിച്ചിട്ടു. മരങ്ങള്‍ മുറിച്ചുമാറ്റിയ ശേഷം വൈകിയാണ് ട്രെയിനുകള്‍ പുറപ്പെട്ടത്.