അരിക്കൊമ്പനെ കൊണ്ടുവരരുതെന്ന് നെന്മാറ എംഎല്‍എ; സര്‍ക്കാരിന് കത്ത് നല്‍കി; നാളെ പറമ്പിക്കുളത്ത് ജനകീയ പ്രതിഷേധം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് നെന്മാറ എംഎല്‍എ കെ ബാബു.

അദ്ദേഹം സംസ്ഥാന സര്‍ക്കാരിന് ഈ ആവശ്യം ഉന്നയിച്ച്‌ കത്ത് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനും വനം മന്ത്രി എ കെ ശശീന്ദ്രനുമാണ് കത്ത് നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ പറമ്പിക്കുളത്ത് ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.

അതേസമയം അരിക്കൊമ്പനെ പിടികൂടുന്നത് തിങ്കളാഴ്ചക്ക് ശേഷമായിരിക്കും എന്നാണ് വിവരം. അരിക്കൊമ്പന്‍ മിഷനില്‍ പങ്കെടുക്കേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ തിങ്കളാഴ്ച വിളിച്ചുകൂട്ടും.

അതിനു ശേഷം നടപടി തുടങ്ങും. മോക്ഡ്രില്‍ ഉണ്ടാകില്ലെന്നും മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരെ വിളിച്ചുചേര്‍ത്ത് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുകയെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.