എലത്തൂര്‍ തീവണ്ടി ആക്രമണം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം; പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രിസഭായോഗം അറിയിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എലത്തൂര്‍ തീവണ്ടി ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രിസഭായോഗം അറിയിച്ചു. തീവണ്ടി ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനിടെ കേസിലെ പ്രതി ഷഹറൂഖ് സെയ്ഫിയെ പൊലിസ് പിടികൂടി. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് ഇന്നലെ രാത്രിയാണ് ഷഹറൂഖിനെ പിടികൂടിയത്.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെ മഹാരാഷ്ട്ര എടിഎസാണ് ഷഹറൂഖിനെ പിടികൂടിയത്. പ്രതിയുടെ ശരീരത്തില്‍ പൊളളലേറ്റതിന്റെയും മുറിവേറ്റതിന്റെയും പരുക്കുകളുണ്ട്. ചികിത്സയിലായിരുന്ന ആശുപത്രിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
സംഭവം നടക്കുന്ന സമയം ട്രെയിനില്‍ ഉണ്ടായിരുന്ന റാസിക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഷഹറുഖിലേയ്ക്ക് അന്വേഷണം എത്തിയത്. അതേസമയം പ്രതിയെ ഉടന്‍ തന്നെ കേരളത്തിലെത്തിക്കുമെന്ന് ഡിജിപി അറിയിച്ചു. വിഷയത്തില്‍ മഹാരാഷ്ട്ര ഡിജിപിയുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.