പുന്നപ്രയിൽ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് അപകടം; നിരവധിപേർക്ക് പരിക്ക്; 45 പേരുമായി പുന്നപ്രയിൽ നിന്നും തോപ്പുംപടി ഹാർബറിലേക്ക് പോകും വഴിയാണ് അപകടം

Spread the love

സ്വന്തം ലേഖകൻ

അരൂർ: പുന്നപ്രയിൽ നിന്ന് തോപ്പുംപടി ഹാർബറിലേക്ക് പോയ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് നിരവധി പേർക്ക്. ദേശീയപാതയിൽ ചന്തിരൂർ മേഴ്സി സ്കൂളിന് സമീപം ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു അപകടം. 45 പേരുമായി പുന്നപ്രയിൽ നിന്നും തോപ്പുംപടി ഹാർബറിലേക്ക് മത്സ്യ ബന്ധനത്തിന് പോകും വഴിയാണ് അപകടം.

പുന്നപ്ര കറുകപ്പറമ്പിൽ സെബാസ്റ്റ്യൻ (49), പുന്നപ്ര പുതുവൽ നികർത്ത് കോശി (41), കറുകപ്പറമ്പ് സെബാസ്റ്റ്യൻ (62), തുറവൂർ പാക്കാനമുറി ഗിരീഷ് (46), പുന്നപ്ര മത്തപറമ്പിൽ എഡിസൻ (49) എന്നിവർക്കാണ് പരിക്കേറ്റത്. ബസ് എതിർദിശയിലേക്ക് മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേർത്തല ഡി വൈ എസ് പി അരൂർ പോലീസ് ഫയർഫോഴ്സ് എന്നിവരുടെ സഹായാത്തോടെ രക്ഷാപ്രവർത്തനങ്ങൾ നടത്തി. മറ്റുള്ള മത്സ്യതൊഴിലാളികളെ സമീപ ആശുപത്രികളിൽ പ്രഥമശുശ്രൂഷ നല്‍കി.