play-sharp-fill
എ രാജയ്ക്ക് തിരിച്ചടി; തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ നടപടിയില്‍ സ്റ്റേ നീട്ടണമെന്ന ആവശ്യം തള്ളി ; സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയ സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

എ രാജയ്ക്ക് തിരിച്ചടി; തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ നടപടിയില്‍ സ്റ്റേ നീട്ടണമെന്ന ആവശ്യം തള്ളി ; സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയ സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: ദേവികുളം തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ നടപടിയില്‍ സ്റ്റേ നീട്ടണമെന്ന എ രാജയുടെ ആവശ്യം തള്ളി ഹൈക്കോടതി. അയോഗ്യനാക്കപ്പെട്ട ഉത്തരവിലെ സ്റ്റേ നീക്കണമെന്നായിരുന്നു ആവശ്യം. അപ്പീല്‍ നല്‍കുന്നത് പരിഗണിച്ച് അനുവദിച്ച പത്ത് ദിവസത്തെ സ്റ്റേ നീട്ടി നല്‍കില്ലെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസ് പി സോമരാജനാണ് ഹര്‍ജി തള്ളിയത്. അപ്പീല്‍ നല്‍കാന്‍ അനുവദിച്ച പത്ത് ദിവസത്തിനിടെ രാജ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ഇതുവരെ പരിഗണനക്ക് വന്നിട്ടില്ല. അപ്പീലിലെ പിഴവാണ് കേസ് പരിഗണിക്കാന്‍ തടസം. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്റ്റേ 20 ദിവസം കൂടി നീട്ടണമെന്നാവശ്യപ്പെട്ടാണ് രാജ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയ സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം സംഭവത്തില്‍ പ്രതികരണവുമായി എ രാജ രംഗത്തെത്തി. സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കട്ടെയെന്ന് എ രാജ പറഞ്ഞു. സുപ്രീം കോടതിയിലെ അപ്പീല്‍ പരിഗണനയുള്ള കേസ് പരിഗണിക്കാന്‍ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. അടുത്തയാഴ്ച്ച സുപ്രീം കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.