ട്രെയിനിലെ ആക്രമണം: പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളയാള്‍ പ്രതിയല്ല; പ്രദേശവാസിയെന്ന് സൂചന; പുറത്ത് വന്നത് സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷമുള്ള സിസിടിവി ദൃശ്യങ്ങൾ
സ്വന്തം ലേഖിക
കോഴിക്കോട്: ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ ഇന്നലെ രാത്രി തീയിട്ട സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളയാള്‍ അക്രമിയല്ലെന്ന് സൂചന.
കാപ്പാട് സ്വദേശിയാണ് ഇയാളെന്നാണ് വിവരം.
സംഭവം നടന്ന് ഏതാണ്ട് രണ്ട് മണിക്കൂറിന് ശേഷമുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാഗും ഫോണും കൈവശമുണ്ടായിരുന്നു. ഇയാളെ മറ്റൊരാള്‍ വന്ന് കൂട്ടികൊണ്ട് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വലിയ പൊലീസ് സന്നാഹവും ആള്‍ക്കൂട്ടവും ഉളള സ്ഥലത്ത് അക്രമി രണ്ട് മണിക്കൂറോളം നില്‍ക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
ആ ദൃശ്യങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേേഷണം പൊലീസ് അവസാനിപ്പിച്ചെന്നാണ് സൂചന. അതിനിടെ അക്രമിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ട്രെയിനിലുണ്ടായിരുന്ന റാസിഖ് പങ്കുവെച്ചു.
പ്രകോപനമില്ലാതെ ആക്രമണം നടത്തുകയായിരുന്നു.പെട്രോള്‍ പോലുള്ള ദ്രാവകം എല്ലാവരുടെയും ദേഹത്ത് തെളിച്ചു. ഇയാള് എല്ലാവരെയും മാറി മാറി നോക്കുന്നുണ്ട് ആയിരുന്നു.
ഏകദേശം 150 cm ഉയരം ഉണ്ട്. ആരോഗ്യമുള്ള ശരീരം. ഇറക്കം കൂടിയ ഷര്‍ട്ട് ആണ് ധരിച്ചിരുന്നത്. പോലീസ് വിശദമായ മൊഴി എടുത്തു.
വിശദമായ അന്വേഷണം പോലീസ് നടത്തുകയാണ്. ജില്ലയിലെ മുഴുവന്‍ സിഐ മാരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി. ഷാഡോ, സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളും അന്വേഷണ സംഘത്തിലുണ്ട്. ആശുപത്രികള്‍ ലോഡ്ജുകള്‍ ഹോട്ടല്‍ മുറികള്‍ തുടങ്ങി വ്യാപക പരിശോധന നടത്താന്‍ നിര്‍ദേശം.