
സ്വന്തം ലേഖിക
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ 2023-24 വര്‍ഷത്തെ ലീവ് സറണ്ടര്‍ നീട്ടി.
ലീവ് സറണ്ടര്‍ അപേക്ഷകള്‍ ജൂണ്‍ 30 വരെ നല്‍കാനാകില്ലെന്ന് വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കി. നാളെ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ലീവ് സറണ്ടര്‍ അപേക്ഷ ഉടന്‍ സമര്‍പ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമ്പത്തിക വര്‍ഷത്തെ അവസാന ദിവസമായ ഇന്നാണ് ഉത്തരവിറങ്ങിയത്.
സാധാരണയായി സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നു മുതല്‍ ബാക്കിയുള്ള ലീവ് സറണ്ടര്‍ ചെയ്ത് പണം വാങ്ങാമായിരുന്നു.
എന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ലീവ് സറണ്ടറില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ലീവ് സറണ്ടര്‍ വഴി സര്‍ക്കാരിനുണ്ടാകുന്ന അധിക ചെലവ് ഒഴിവാക്കുകയാണ് ലക്ഷ്യം.
അതേസമയം ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍, മുനിസിപ്പല്‍ കണ്ടിജന്റ് എംപ്ലോയീസ്, പാര്‍ട്ട് ടൈം കണ്ടിജന്റ് എംപ്ലോയീസ്, ഓഫീസ് അറ്റന്‍ഡേഴ്‌സ്, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും പേഴ്‌സണല്‍ സ്റ്റാഫിലുള്ള പാചകക്കാര്‍ എന്നിവരെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.