video
play-sharp-fill

ഏപ്രിൽ ഒന്നു മുതൽ ട്വിറ്റർ പരമ്പരാഗത ബ്ലൂ ടിക്ക് ഒഴിവാക്കുന്നു..!  നടപടി സബ്സ്ക്രിപ്ഷൻ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി; ഇനി ബ്ലൂ ടിക്ക് വേണ്ടവർ പണം മുടക്കേണ്ടി വരും

ഏപ്രിൽ ഒന്നു മുതൽ ട്വിറ്റർ പരമ്പരാഗത ബ്ലൂ ടിക്ക് ഒഴിവാക്കുന്നു..! നടപടി സബ്സ്ക്രിപ്ഷൻ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി; ഇനി ബ്ലൂ ടിക്ക് വേണ്ടവർ പണം മുടക്കേണ്ടി വരും

Spread the love

സ്വന്തം ലേഖകൻ

സബ്സ്ക്രിപ്ഷൻ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി ട്വിറ്റർ പരമ്പരാഗത ബ്ലൂ ടിക്ക് ഒഴിവാക്കുന്നു. ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷൻ വേണ്ടവർ മാസം ഏഴു ഡോളർ നൽകണമെന്നാണ് മസ്കിന്റെ നിർദേശം. പണം നൽകി സബ്സ്ക്രിപ്ഷൻ എടുത്തവർക്ക് മാത്രമേ ഇനി മുതൽ ട്വിറ്ററിൽ ബ്ലൂ ടിക്ക് ഉണ്ടാവൂ.

ഫെബ്രുവരി ആദ്യ വാരമാണ് ട്വിറ്റർ ബ്ലൂ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഈ സേവനത്തിന് വെബ്ബിൽ പ്രതിമാസം 650 രൂപയാണ് ചെലവാകുക. ഐഒഎസ്, ആൻഡ്രോയിഡ് പോലുള്ളവയ്ക്ക് പ്രതിമാസം 900 രൂപയും. ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ നേടുന്ന ഉപയോക്താക്കൾക്ക് മറ്റുള്ളവർക്ക് ലഭ്യമല്ലാത്ത ചില ആനുകൂല്യങ്ങൾ ലഭിക്കുമെന്ന വാഗ്ദാനമാണ് പുതിയ മാറ്റത്തിലുടെ ട്വിറ്റർ നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്വിറ്ററിൽ അധികാരമേറ്റത് മുതൽ പ്രമുഖ വ്യക്തികൾക്കു മാത്രം ബ്ലൂ ടിക്ക് നല്കുന്നതിനോട് മസ്ക് എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. മസ്ക് ട്വിറ്റർ ഏറ്റെടുത്ത ശേഷം ബ്ലൂ ടിക്ക് എന്നത് അക്കൗണ്ടിന്റെ വിശ്വാസ്യത എന്നതിലുപരി ഒരു ബിസിനസ്സായി മാറി. പ്രമുഖർക്ക് മാത്രം ലഭിച്ചിരുന്ന ബ്ലൂ ടിക്ക് പണമുള്ള ആർക്കും ലഭിക്കുന്ന നിലയിലേക്കാണ് എത്തിയിരിക്കുന്നത്.

ഇലോൺ മസ്‌ക് തലപ്പത്ത് വന്നതിൽ പിന്നാലെ വ്യാപക അഴിച്ചുപണിയാണ് ട്വിറ്റർ ആസ്ഥാനത്ത് നടക്കുന്നത്. നേതൃനിരയിൽ നിന്ന നിരവധി പേരെ പിരിച്ചുവിട്ടു. ഇക്കൂട്ടത്തിൽ ട്വിറ്ററിന്റെ സിഇഒ ആയിരുന്ന ഇന്ത്യൻ സ്വദേശി പരാഗ അഗർവാളും ലീഗൽ എക്‌സിക്യൂട്ടിവ് വിജയ് ഗദ്ദെയും ഉൾപ്പെടും. ഇന്ത്യയിൽ മാത്രം 200 ലേറെ പേരെയാണ് ട്വിറ്റർ പിരിച്ചുവിട്ടത്.