video

00:00

ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് ഏറ്റവും കുറഞ്ഞ പ്രായ പരിധി 6; കേന്ദ്ര നിർദ്ദേശം മന്ത്രിസഭായോഗം ഇന്ന് പരിഗണിക്കും

ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് ഏറ്റവും കുറഞ്ഞ പ്രായ പരിധി 6; കേന്ദ്ര നിർദ്ദേശം മന്ത്രിസഭായോഗം ഇന്ന് പരിഗണിക്കും

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ആറ് വയസ്സാക്കാനുള്ള കേന്ദ്രത്തിൻ്റെ നിർദ്ദേശം ഇന്നത്തെ മന്ത്രിസഭ യോഗം പരിഗണിക്കും. അഞ്ച് വയസ് എന്ന നിലവിലെ മാനദണ്ഡം മാറ്റേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഇക്കാര്യം മന്ത്രിസഭാ യോഗം പരിഗണിക്കും.

കുറഞ്ഞ പ്രായം ആറ് വയസാക്കുന്നതിന്റെ ഭാഗമായി പ്രവേശന നടപടികളിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നൽകിയ നിർദേശത്തിൽ കേന്ദ്രം നിർദേശിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനം ഇത് അംഗീകരിക്കാൻ സാധ്യതയില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരിധി ഏകീകൃതമല്ലന്ന വാദം ഉയർത്തിയാണ് കേന്ദ്ര നിർദ്ദേശം.