എരുമേലി പഞ്ചായത്തിൽ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസം വിജയിച്ചു; എൽ ഡി എഫ് പുറത്ത്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: എരുമേലി പഞ്ചായത്തിൽ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസം വിജയിച്ചു. അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് എൽഡിഎഫ് അംഗങ്ങൾ വിട്ട് നിന്നതിനാലാണ് അവിശ്വാസം വിജയിച്ചത്.

23 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ ഇരു മുന്നണികൾക്കും തുല്യ അംഗ നിലയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏക സ്വതന്ത്രനെ ഒപ്പം നിർത്തിയാണ് യു ഡി എഫ് അവിശ്വാസം വിജയിപ്പിച്ചെടുത്തത്. സി പി എമ്മിലെ തങ്കമ്മ ജോർജ്കുട്ടിയായിരുന്നു എരുമേലിയിൽ പഞ്ചായത്ത് പ്രസിഡൻ്റ്.