ശബരിമല സ്വാമി അയ്യപ്പന്‍ റോഡില്‍ കടന്നല്‍ ആക്രമണം; പന്ത്രണ്ട് തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു

Spread the love

സ്വന്തം ലേഖകൻ

പമ്പ: ശബരിമല സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിനടുത്ത് ചെളിക്കുഴി ഭാഗത്ത് കടന്നല്‍ ആക്രമണം. പന്ത്രണ്ട് തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു.

കടന്നല്‍ കൂട് ഇളകി വീഴുകയായിരുന്നു. സ്വാമി അയ്യപ്പന്‍ റോഡിലൂടെ തീര്‍ഥാടകരെ കടത്തി വിടുന്നത് നിര്‍ത്തി. നാല് പേരെ പത്തനംതിട്ട ജനറൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുരങ്ങോ, പരുന്തോ ആക്രമിച്ചതാണ് കടന്നൽ കൂട് ഇളകാൻ കാരണമെന്നാണ് നിഗമനം. അതേസമയം, കടന്നൽ ശല്യമുള്ളതിനാൽ സ്വാമി അയ്യപ്പൻ റോഡ് വഴി തീർത്ഥാടകരെ കയറ്റി വിടുന്നത് നിരോധിച്ചു.