play-sharp-fill
മറ്റു കുട്ടികളിൽ  മാനസിക സംഘർഷത്തിന് കാരണം..! കുട്ടികളുടെ ഫോട്ടോ വച്ച് സ്കൂളുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകളും പരസ്യങ്ങളും ഇനി വേണ്ട..! ഉത്തരവുമായി ബാലാവകാശ കമ്മീഷൻ

മറ്റു കുട്ടികളിൽ മാനസിക സംഘർഷത്തിന് കാരണം..! കുട്ടികളുടെ ഫോട്ടോ വച്ച് സ്കൂളുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകളും പരസ്യങ്ങളും ഇനി വേണ്ട..! ഉത്തരവുമായി ബാലാവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുട്ടികളുടെ ഫോട്ടോ വെച്ച് സ്‌കൂളുകള്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യ ബോര്‍ഡുകള്‍ വിലക്കി ബാലാവകാശ കമ്മീഷന്‍.

മത്സരബുദ്ധി സൃഷ്ടിക്കുന്ന തരത്തിലുള്ള ഫോട്ടോവെച്ചുള്ള ബോര്‍ഡുകള്‍ മറ്റു കുട്ടികളില്‍ മാനസിക സംഘര്‍ഷത്തിനു കാരണമാകുന്നതായി കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാലാവകാശ കമ്മീഷൻ ചെയർപഴ്‌സൻ കെവി മനോജ് കുമാർ, അംഗങ്ങളായ സി വിജയകുമാർ, പിപി ശ്യാമളാദേവി എന്നിവരുടെ ഫുൾ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ബോർഡുകളും പരസ്യങ്ങളും വിലക്കിക്കൊണ്ടുള്ള ഉത്തരവുകൾ വിദ്യാലയങ്ങൾക്കു നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, പരീക്ഷാ സെക്രട്ടറി എന്നിവർക്കു കമ്മീഷൻ നിർദേശം നൽകി.

Tags :