അഞ്ചുമന പാലത്തിനു മാത്രം ശാപമോക്ഷമില്ല; പാലം കാണാതിരിക്കാൻ ഫ്ലക്സ് ബോർഡ് ഉപയോഗിച്ച് മറച്ചു; സംഘാടകരുടെ ബുദ്ധി വിമാനമാണ്!!

അഞ്ചുമന പാലത്തിനു മാത്രം ശാപമോക്ഷമില്ല; പാലം കാണാതിരിക്കാൻ ഫ്ലക്സ് ബോർഡ് ഉപയോഗിച്ച് മറച്ചു; സംഘാടകരുടെ ബുദ്ധി വിമാനമാണ്!!

സ്വന്തം ലേഖകൻ
അഞ്ചുമന:ജി 20 ഉച്ചകോടിയുടെ ഭാഗമായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി കഴിഞ്ഞു. കൊച്ചിയിൽ നിന്നു കുമരകത്തേക്കു ചേർത്തല വഴിയും വൈക്കം വഴിയുമുള്ള സകല റോഡുകളും ടാർ ചെയ്തു സുരക്ഷിതവും വൃത്തിയുമാക്കിയെങ്കിലും വൈക്കം– വെച്ചൂർ റോഡിൽ അഞ്ചുമന പാലത്തിനു മാത്രം പരിഗണന കിട്ടിയില്ല. പാലത്തിന്റെ അവസ്ഥ വളരെ പരിതാപകരം ആണെന്ന് കണ്ട സംഘാടകർ പിന്നെ ഒന്നും നോക്കിയില്ല. പാലം മറച്ചു വലിയ ബോർഡ് വച്ചു.
അതിഥികൾ പാലത്തിൻ്റെ സ്ഥിതി കണ്ട് മൂക്കത്ത് വിരൽ വെക്കുമെന്നത് ഉറപ്പായത് കൊണ്ടാണ് ബോർഡ് വെച്ച് പാലം മറച്ചത്.

ഉച്ചകോടിക്കു സ്വാഗതം ആശംസിച്ച് ഏകദേശം 10 അടി ഉയരമുള്ള ഫ്ലെക്സ് ബോർഡ് ഉപയോഗിച്ചാണ് പാലം മറയ്ക്കുന്നത്. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നു പറഞ്ഞ് 2020 ഒക്ടോബറിലാണു പഴയ അഞ്ചുമന പാലം പൊളിച്ചു നീക്കിയത്. പുറം മോടിക്ക് കുറവുണ്ടാകരുതല്ലോ!! സമീപന പാതയുടെ നിർമാണം പൂർത്തിയാകാതെ കിടക്കുന്ന വെച്ചൂർ അഞ്ചുമന പാലം.