വിജിലന്‍സ് പരിശോധനക്കിടെ മുങ്ങി; അഴിമതിക്കേസില്‍ പ്രതിയായ ഡിവൈഎസ്പി വേലായുധന്‍ നായര്‍ക്ക് സസ്പെന്‍ഷന്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: വിജിലന്‍സ് പരിശോധനക്കിടെ മുങ്ങിയ ഡിവൈഎസ്പിക്ക് സസ്പെന്‍ഷന്‍.

വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി വേലായുധന്‍ നായരെ ആണ് സസ്പെന്റ് ചെയ്തത്. വിജിലന്‍സ് പരിശോധനക്കിടെ അഴിമതിക്കേസില്‍ പ്രതിയായ ഡിവൈ.എസ്പി വീട്ടില്‍ നിന്ന് മുങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധന നടക്കുന്നതിനിടെ വീട്ടിൻ്റെ പിന്നിലൂടെയാണ് രക്ഷപ്പെട്ടത്. വേലായുധന്റെ ഫോണും ബാങ്ക് രേഖകളും കഴിഞ്ഞ ദിവസം വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.

അഴിമതിക്കേസ് അട്ടിമറിക്കാന്‍ 50,000 പ്രതിയില്‍ നിന്നും ഡിവൈഎസ്പി കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്പെഷ്യല്‍ ഡിവൈഎസ്പിയാണ് വേലായുധന്‍.

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി നാരായണനില്‍ നിന്നാണ് പണം വാങ്ങിയത്. നാരായണനെതിരെയുണ്ടായിരുന്ന സ്വത്ത് കേസ് അവസാനിപ്പിക്കാനായി 50,000 രൂപയാണ് കൈക്കൂലി വാങ്ങിയത്.

നാരായണന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കേസൊതുക്കാന്‍ കൈക്കൂലി നല്‍കിയതിന്റെ തെളിവ് ലഭിച്ചത്. സ്വത്ത് സമ്പാദന കേസ് അട്ടിമറിച്ച ശേഷം ഡിവൈഎസ്പിയുടെ മകന്റെ അക്കൗണ്ടിലേക്ക് 50000 നാരായണന്‍ കൈമാറി‌. സ്വത്ത് സമ്പാദന കേസ് തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിടുകയായിരുന്നു.